കണ്ണൂര്‍: ഭഗവത് ഗീതാ സന്ദേശം യുവ സമൂഹം ഏറ്റെടത്ത് സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതണമെന്ന് ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയരക്ടര്‍ എം.ആര്‍.സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമിതിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗസ്റ്റ് മാസത്തില്‍ തൃശൂരില്‍ നടക്കുന്ന യുവജന സംഗമത്തില്‍ ജില്ലയില്‍ നിന്നും മികച്ച പങ്കാളിത്തം ഉറപ്പു വരുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം സഹകാര്യ ദര്‍ശി മഹേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
















