കണ്ണൂര്‍: ഗ്രന്ഥ സുഗന്ധം 2017ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാരസമിതിയുടെ ആഭിമുഖ്യത്തില്‍ ടി.പി.നളിനി ടീച്ചര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ എം.ഒ.ജി മലപ്പട്ടത്തിന്റെ മത്സ്യഗന്ധിയുടെയും കേരളത്തിങ്ങോളമിങ്ങോളമുള്ള കവിയത്രികളുടെയും കവികളുടെയും കൂട്ടായ്‌മയില്‍ പ്രസിദ്ധീകരിക്കുന്ന 102 സ്ത്രീപക്ഷകവിതകളടങ്ങളിയ സ്‌ത്രൈണ സ്ഫുരണത്തിന്റെയും പ്രകാശനചടങ്ങ് 28ന് നടക്കും. കാലത്ത് പത്തിന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മത്സ്യഗന്ധിയുടെ ഇംഗ്ലീഷ് പതിപ്പിന്റെ ആദ്യപ്രതി പ്രൊഫ വി.ഡി.ജോസഫ്, ഡോ.വി.പി.രാഘവന് നല്‍കി പ്രകാശനം ചെയ്യുന്നെ് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌ത്രൈണസ്ഫുരണം102 സ്ത്രീപക്ഷ കവിതാസമാഹരം പ്രകാശനം ഡോ.കെ.വി.ഫിലോമിന, കവിയിത്രിയും നോവലിസ്റ്റുമായ ശാന്തകാവുമ്പായിക്ക് ആദ്യപ്രതി നല്‍കി നിര്‍വ്വഹിക്കും. വാര്‍ത്താമ്മേളനത്തില്‍ എം.ഒ.ജി മലപ്പട്ടം, പി.ഭാരതിടീച്ചര്‍, പപ്പന്‍ കുഞ്ഞിമംഗലം, സുജാതാ സത്യനാഥ്, സുരേഷ്ബാബു മാവിലായി എന്നിവര്‍ പങ്കെടുത്തു.
















