അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോക്കളെ കശാപ്പ് ചെയ്യുന്നവരെ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് വിധേയരാക്കുന്ന നിയമത്തിന് ഗുജറാത്ത് നിയമസഭയുടെ അംഗീകാരം. 2011ലെ ഗോസംരക്ഷണ നിയമത്തിലാണ് സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത്.
പശുക്കളെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും വാഹനങ്ങള്‍ നല്‍കി സഹായിക്കുന്നവര്‍ക്കും 1,00,000 മുതല്‍ 5,00,000 രൂപ വരെ പിഴയിടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയായിരുന്നു ശിക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗോക്കളുടെ കശാപ്പ്, കയറ്റുമതി കൂടാതെ ഗോ മാംസ വില്‍പ്പന എന്നിവയ്‌ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
















