ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി 21കാരിയായ ലിന്‍ഡ നൊസ്‌കോവ. ആവേശം അണപൊട്ടിയൊഴുകിയ ഫൈനല്‍ പോരാട്ടത്തില്‍ സ്വന്തം നാട്ടുകാരിയായ കരോളിന മുച്ചോവയെ പരാജയപ്പെടുത്തിയാണ് ചെക്ക് റിപ്പബ്ലിക് താരം തന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 62, 57, 63. രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന കടുത്ത മാനസികശാരീരിക പോരാട്ടത്തിനൊടുവിലാണ് ഒന്‍പതാം സീഡായ നൊസ്‌കോവ പത്താം സീഡായ മുച്ചോവയെ വീഴ്‌ത്തിയത്.
വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നാമത്തെ വനിതാ ഫൈനല്‍ കൂടിയായിരുന്നു ഇത്. കൂടാതെ, വിംബിള്‍ഡണ്‍ ചരിത്രത്തില്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ രണ്ട് ചെക്ക് റിപ്പബ്ലിക് താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമായാണ്. മത്സരത്തിന്റെ ഒന്നാം സെറ്റ് 62 എന്ന സ്‌കോറിന് നൊസ്‌കോവ എളുപ്പത്തില്‍ സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റിലും 52 എന്ന നിലയില്‍ താരം ശക്തമായ മുന്നേറ്റം നടത്തി. എന്നാല്‍ അഞ്ച് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ വരെ നൊസ്‌കോവയ്‌ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നതോടെ മുച്ചോവ ശക്തമായി തിരിച്ചുവരികയും, തുടര്‍ച്ചയായി 5 ഗെയിമുകള്‍ ജയിച്ച് 75 ന് രണ്ടാം സെറ്റ് സ്വന്തമാക്കുകയും ചെയ്തു.














