ലക്നൗ: പരീക്ഷകാലം വരാനിരിക്കെ, സംസ്ഥാന സര്‍വകലാശാലകളിലേയും കോളേജുകളിലേയും ജീവനക്കാരുടെ സമരങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് യുപിസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി .
എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്‌റ്‌റ് പ്രകാരമാണ് ഉത്തര്‍പ്രദേശിലെ സംസ്ഥാന സര്‍വകലാശാലകളിലെയും, കോളജുകളിലെയും സമരങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30 വരെ തൊഴിലാളികള്‍ ഒരു കാരണവശാലും സമരം ചെയ്യാന്‍ പാടില്ലെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കി.
പുതിയ നിയപ്രകാരം പോലീസിന് വാറന്റ് കൂടാതെ തന്നെ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനും, കേസ് രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഭരണഘടന ലംഘനത്തിന്റെ പേരിലായിരിക്കും പ്രക്ഷോഭകര്‍ക്ക് നേരെ കേസെടുക്കുക. കൂടാതെ ആറ് വര്‍ഷം വരെ തടവിന് ശിക്ഷിക്കാനുമുള്ള അവകാശമുണ്ട്.
പൊതു താല്‍പര്യപ്രകാരം യൂണിവേഴ്സിറ്റികളിലെ മുഴുവന്‍ സമരങ്ങളെയും മൂന്ന് മാസത്തേക്ക് നിരോധിച്ചിരിക്കുകയാണെന്നും, വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറി ജിതേന്ദ്ര കുമാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 18 സര്‍വകലാശാലകളും, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ഏകദേശം 4000 കോളേജുകളുമുണ്ട്.
















