പറവൂര്‍ എളന്തിക്കര ശ്രീ ശാരാദാ വിദ്യാമന്ദിര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സുനില്‍ദാസ്, കുമ്മനം രാജശേഖരന്‍, എ.എന്‍. രാധാകൃഷ്ണന്‍ , കെ.കെ. അമരേന്ദ്രന്‍, എന്‍.കെ. മോഹന്‍ദാസ്, എസ്. ജയകൃഷ്ണന്‍ , ജയന്‍ (ജയവിജയ), എം.ഗണേശ് സമീപം
പറവൂര്‍: ആത്മീയമായ വളര്‍ച്ചയില്ലെങ്കില്‍ വിദ്യാഭ്യാസം അപൂര്‍ണ്ണമാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇളന്തിക്കര ശ്രീശാരദ വിദ്യാമന്ദിര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കുട്ടിയെ വളര്‍ത്തുന്നതും നല്ല മനുഷ്യനാക്കുന്നതും വിദ്യാലയമാണ്. പഠനത്തിനൊപ്പം ആത്മീയവും സാമൂഹികവുമായ വളര്‍ച്ച നേടുന്ന വിദ്യാര്‍ഥി ഏതു മേഖലയിലും വിജയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനികവല്‍ക്കരണമെന്ന പേരില്‍ നടന്നുവരുന്നത് വൈദേശിക ആശയങ്ങളുടെ കടമെടുക്കലാണ്.
വിദ്യാഭാരതി നടപ്പിലാക്കുന്ന പഞ്ചാംഗ ശിക്ഷണ രീതി കുട്ടികളില്‍ അദ്ധ്യാത്മികവും സാമൂഹികവും ബുദ്ധിപരവുമായ ഉയര്‍ച്ചയ്‌ക്ക് കാരണമായിട്ടുണ്ട്.
രാജ്യത്തിന് വേണ്ടി ബലിദാനിയാകുക എന്നത് ഒരു പൗരന്റെ ഏറ്റവും മഹത്തായ ത്യാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീരില്‍ മാതൃരാജ്യത്തിനായി ജീവന്‍ വെടിഞ്ഞ സൈനികന്‍ എം.ജെ. ശ്രീജിത്തിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ പേര് കെട്ടിടത്തിന് രാജ്‌നാഥ് സിങ് നാമകരണം ചെയ്തു.
സ്വാമി സുനില്‍ദാസ് കുടിവെള്ള പദ്ധതിയുമായി ചേര്‍ന്നു പുത്തന്‍വേലിക്കര പഞ്ചായത്തിലെ ജലക്ഷാമം അവസാനിപ്പിക്കുന്നതിനുള്ള സംരംഭം, ശ്രീശാരദ വിദ്യാമന്ദിറും ഐഎച്ച്ആര്‍ഡി കോളേജും ചേര്‍ന്നു നടത്തുന്ന കോഴ്‌സുകള്‍, ശ്രീ ശാരദ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അക്കാദമി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
സ്വാമി സുനില്‍ദാസ് അനുഗ്രഹപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ .രാധാകൃഷ്ണന്‍, എം. ഗണേഷ് , ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, ജയന്‍ (ജയ വിജയ) പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് ഷൈല, റസിയ സവാദ്, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി ലാജു, ശ്രീശാരദ വിദ്യാമന്ദിര്‍ ചെയര്‍മാന്‍ കെ.കെ അമരേന്ദ്രന്‍, ശ്രീശാരദ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ പി.പി മോഹന്‍ദാസ്, പ്രിന്‍സിപ്പല്‍ എന്‍. ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ശാരദീയം കലാസന്ധ്യ അരങ്ങേറി.
















