Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എല്ലാവര്‍ക്കും വീടുകള്‍ എങ്ങനെ സാധ്യമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:23 pm IST
inVicharam

2014 ലെ മഹത് വിജയത്താല്‍ ലോക്‌സഭയില്‍ ബിജെപി നയിച്ച സഖ്യം അധികാരത്തിലെത്തുകയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനഹിത ഭരണം കാഴ്ചവച്ച നരേന്ദ്രമോദി പ്രധാനമന്ത്രിയാവുകയും ചെയ്തു. ഭാരതത്തിന്റെ യശസ്സ് ലോകരാഷ്‌ട്രങ്ങളില്‍ എത്തിക്കുക മാത്രമല്ല, നിര്‍ധനരായ ഭാരതപൗരന്മാരെ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഉന്നതിയിലെത്തിക്കുകയെന്ന കഠിന പ്രയത്‌നത്തിലാണ് കേന്ദ്രസര്‍ക്കാരും ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും. 2022 എന്ന ദൃഢനിശ്ചയമെടുത്ത് അതിനായി പ്രയത്‌നിക്കുകയാണ്. മഹാനഗരങ്ങളിലെയും ചെറുനഗരങ്ങളിലെയും ചേരികളില്‍ മഴയും തണുപ്പും ചൂടും സഹിച്ച് ജീവിക്കുന്ന ഭവനരഹിതരെ എങ്ങനെ സഹായിക്കാമെന്ന് വിവരിക്കട്ടെ:

ഒരു സ്‌കൂട്ടറോ മോട്ടോര്‍ ബൈക്കോ എടുത്ത് കേരളത്തിലെ മഹാനഗരങ്ങളും ചെറുനഗരങ്ങളും തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ ചെന്നുകാണുന്നതുപോലെ, നമ്മുടെ യുവാക്കള്‍ കാണണം. അപ്പോള്‍ ആയിരക്കണക്കിന് ഫ്‌ളാറ്റുകളാണ് ജനവാസമില്ലാതെ നില്‍ക്കുന്നതെന്ന് ഇവര്‍ക്ക് കാണുവാന്‍ സാധിക്കും. എല്ലാ സൗകര്യങ്ങളും തയ്യാറായിട്ടും ആരും വിലയ്‌ക്കോ, വാടകക്കോ എടുക്കാതെയുള്ള ഫ്‌ളാറ്റുകളും ഉടന്‍ താമസത്തിന് സൗകര്യം ഒരുക്കാത്ത ഫ്‌ളാറ്റുകളും ഇവയില്‍പ്പെടും. രണ്ടു കാരണങ്ങളാലാണ് ഈ സ്ഥിതിയുണ്ടാകുന്നത്. ഫ്‌ളാറ്റ് വാങ്ങി കൂടിയ വിലയ്‌ക്ക് വില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഒരു കാരണം.

വാങ്ങലും വില്‍ക്കലും ബാങ്കിടപാടിലൂടെ (ചെക്കുവഴിയോ അക്കൗണ്ടില്‍ തുക കൈമാറ്റം ചെയ്‌തോ) മാത്രമാകണമെന്ന കേന്ദ്രസര്‍ക്കാര്‍ നിബന്ധന വന്നതുകൊണ്ടാണ്, കള്ളപ്പണമോ കണക്കില്‍പ്പെടാത്ത തുകയോ ഉപയോഗിച്ച് ഫ്‌ളാറ്റ് വാങ്ങി വില്‍ക്കാന്‍ കഴിയാത്തത്.

സ്ഥലം എങ്ങനെയെങ്കിലും വാങ്ങി, ഫ്‌ളാറ്റു നിര്‍മാണം ബാങ്ക് വായ്‌പയിലൂടെ നടത്തുകയാണ് എല്ലാ ഫ്‌ളാറ്റ് നിര്‍മാതാക്കളും ചെയ്യുന്നത്. ഏകദേശം നാല്‍പതു വര്‍ഷങ്ങള്‍ മുന്‍പുവരെ കൊച്ചു വീടുവെക്കുവാന്‍ പോലും വായ്‌പ നല്‍കാത്ത ബാങ്കുകള്‍ ഇപ്പോള്‍ ‘ഹൗസിങ് ലോണ്‍മേള’ നടത്തിക്കൊണ്ട് വലിയൊരു തുക വായ്‌പയായി കൊടുക്കുകയാണ്.

ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് അവ വില്‍ക്കാന്‍ കഴിയാതെ തരിശുഭൂമിയെപ്പോലെ കിടക്കുന്ന സാഹചര്യത്തിലാണ് ബാങ്കു വായ്‌പകള്‍ തിരിച്ചടയ്‌ക്കുവാന്‍ കഴിയാത്തതും, ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ വര്‍ധിക്കുന്നതും.

മുകളില്‍ വിവരിച്ച ഫ്‌ളാറ്റുകളുടെ വിവരം ശേഖരിച്ച് ദേശസ്‌നേഹികള്‍, ആ വിവരം അറിയിക്കേണ്ടവരിലൂടെ കേന്ദ്ര സര്‍ക്കാരിലെത്തിക്കണം. കിട്ടാക്കടത്താല്‍ ബുദ്ധിമുട്ടുന്ന ബാങ്കുകള്‍ക്ക് നിയമപരമായ രീതിയില്‍ കിട്ടാക്കടം കേന്ദ്രസര്‍ക്കാര്‍ നല്‍കി ആ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കണം. ഈ ഫ്‌ളാറ്റുകള്‍ വാസയോഗ്യമാക്കുകയും വലിയ അപ്പാര്‍ട്ടുമെന്റാണെങ്കില്‍ ചെറുകുടുംബങ്ങള്‍ക്ക് വസിക്കാന്‍ പാകത്തില്‍ അവ ചെറുതാക്കുകയും ചെയ്യണം. ഇതിനുശേഷം സ്വന്തം വീടുകളില്ലാത്ത ചേരിവാസികള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി കാര്യമായി വിശകലനം ചെയ്തശേഷം, കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ഫ്‌ളാറ്റുകള്‍ സ്വന്തമായി നല്‍കണം. മാസന്തോറുമുള്ള വിദ്യുച്ഛക്തി ചെലവ് വീട്ടുടമസ്ഥര്‍ സഹിക്കണമെന്നും, വീട് കൈമാറ്റം സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തരുതെന്നും നിബന്ധനയോടെയായിരിക്കണം വീട് നല്‍കേണ്ടത്.

ഭവനരഹിതര്‍ക്ക് സ്വന്തം ഭവനം, ബാങ്കുകളുടെ കിട്ടാക്കടത്തുക, ബാങ്ക് വായ്‌പയെടുത്തവര്‍ക്ക് കടത്തില്‍നിന്നുള്ള മുക്തി എന്നിവ നല്‍കുവാന്‍ മുകളില്‍ വിവരിച്ച പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ സാധിക്കുമെന്നത് ഉറപ്പാണ്.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.