ലക്നൗ: വന്ദേമാതരം ചൊല്ലാന്‍ എതിര്‍പ്പ് കാണിക്കുന്നതിലൂടെ അത്തരക്കാരുടെ സങ്കുചിത മനസ്ഥിതിയാണ് പ്രതിഫലിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ ഒരു പുസ്തക പ്രകാശന ചടങ്ങിനിടയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ ഗീതമായ വന്ദേമാതരം പാടുന്നത് സംബന്ധിച്ച് ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പാടില്ലെന്നാണ് ചിലരുടെ നിലപാട്. 21-ആം നൂറ്റാണ്ടില്‍ വികസനത്തിനു പകരം ഇത്തരം വിഷയങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് കഷ്ടമാണെന്ന് ആദിത്യനാഥ് പറഞ്ഞു. നമ്മള്‍ ലക്ഷ്യമിടുന്നത് വികസനമാണ്, പക്ഷേ ദേശീയ ഗാനം ചൊല്ലണോ, ദേശീയ ഗീതം ചൊല്ലണോ എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. യോഗി ആദിത്യനാഥ് പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ 150-ാം വാര്‍ഷിക പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗി ഒാര്‍മിപ്പിക്കുകയും ചെയ്തു. അത് വളരെ മികച്ച പരിപാടിയായിരുന്നു. പ്രധാനമന്ത്രി മോദിയായിരുന്നു സമാപന സമ്മേളനത്തില്‍ പങ്കെടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ ഗീതം ചൊല്ലിക്കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചതെന്നും യോഗി ആദിത്യനാഥ് ഒാര്‍മിപ്പിച്ചു.
















