തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി ഐജി മുഹമ്മദ് യാസിന് അമളി പറ്റിയിരിക്കുന്നു. നിസാര അമളിയൊന്നുമല്ല, ഒരൊന്നൊന്നര അമളി. മന്ത്രിയെ മാറി പോയി.
ഐജിക്ക് കണേണ്ടത് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിനെയാണ്. ഐജി ചെന്ന് കണ്ടതോ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ. എന്നിട്ട് ഒരു ചോദ്യവും മന്ത്രി സുനില്‍കുമാറല്ലേന്ന്. കാണേണ്ട മന്ത്രിയെ കാണാതെ മറ്റൊരു മന്ത്രിയെ കണ്ട് സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവി തന്നെ സര്‍ക്കാരിനെ വീണ്ടും നാണക്കേടിലാഴ്‌ത്തിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
രാവിലെ 7.30 ഓടെയാണ് പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. അദ്ദേഹം മറ്റൊരു മന്ത്രിയെ കാണാന്‍ വന്നതാണെന്നും ഇന്റലിജന്‍സ് മേധാവിക്ക് ഇത്തരത്തില്‍ തെറ്റുപറ്റുന്നത് നാണക്കേടാണെന്നും മന്ത്രി ചന്ദ്രശേഖരന്‍ പ്രതികരിച്ചു.
















