തിരുവനന്തപുരം:കേരളത്തിലെ 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി മുഹമ്മദ് യാസിന്‍. ജില്ലാ പോലീസ് മേധാവികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പെറ്റിക്കേസുകളുടെ വര്‍ദ്ധനവ് മൂലം ഗൗരവകരമായ മറ്റുകേസുകള്‍ അന്വേഷിക്കാന്‍ സമയം കിട്ടാതെ വരുന്നു. നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുന്നത് മൂലം പ്രധാനകേസുകളില്‍ തെളിവുകള്‍ കിട്ടാത്ത സാഹചര്യമുണ്ട്. ഇതുമൂലം ഇരകള്‍ക്ക് നീതി കിട്ടാതെ വരികയും പ്രതികള്‍ക്ക് ശിക്ഷ കിട്ടാന്‍ സാദ്ധ്യത കുറയുകയും ചെയ്യുന്നെന്നും സര്‍ക്കുലറില്‍ പറയുന്നു.
മദ്യപിച്ച് വാഹനമോടിച്ച കേസുകളില്‍ ഡോക്ടറെ കാണാതെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാറാണ് മിക്കപ്പോഴും ചെയ്യുന്നത്. എന്നാല്‍ അത്തരം കേസുകള്‍ കോടതിയിലെത്തുമ്പോള്‍ തള്ളിപ്പോകാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















