കൊച്ചി: കൊച്ചി എച്ച്ഒസിയുടെ പുനരുദ്ധാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 465.80 കോടി രൂപ തൊഴിലാളികളുടെ ശമ്പളകുടിശ്ശികയും മറ്റും നല്‍കുന്നതിനോടൊപ്പം അടച്ചുപൂട്ടിയ പ്ലാന്റുകള്‍ ഉള്‍പ്പെടെ എല്ലാപ്ലാന്റുകളും പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ.മോഹന്‍ദാസ് മാനേജ്‌മെന്റിനോടാവശ്യപ്പെട്ടു.
എച്ച്ഒസിക്ക് പ്രത്യേക പുനരുദ്ധാരണ പാക്കേജ് അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര രാസവളവകുപ്പുമന്ത്രി അനന്തകുമാറിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. സേവ് എച്ച്ഒസി പ്രൊട്ടക്ഡ് ഫോറത്തോടൊപ്പം എച്ച്ഒസി പുനരുദ്ധാരണ പാക്കേജ് അനുവദിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദിരേഖപ്പെടുത്തി.
















