Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമത്തിന്റെ കണ്ണ് കെട്ടാന്‍ അവിശുദ്ധ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:25 pm IST
in Kerala

അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ് മൂന്നാര്‍ രണ്ടാം മൈല്‍. മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്ന്. കൂറ്റന്‍ പാറ പൊട്ടിച്ചെടുത്ത് വന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇവിടെ തയ്യാറെടുപ്പ്. പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്താണ് നിര്‍മ്മാണം. ഈ പ്രദേശത്ത് വനവാസി വിഭാഗത്തിന്റെ ക്ഷേത്രം ഉണ്ടായിരുന്നു. ഈ ക്ഷേത്ര ഭൂമിയും ഭൂമാഫിയ കൈവശപ്പെടുത്തി. മറ്റൊരു ഭാഗത്തേക്ക് ക്ഷേത്രം വരെ മാറ്റാനുള്ള നടപടികള്‍ നടന്നു. എന്നിട്ടും റവന്യൂവകുപ്പ് കാര്യമായ നടപടി സ്വീകരിച്ചില്ല. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ക്ഷേത്രമാണ് മാഫിയയുടെ സൗകര്യത്തിന് മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ഇവിടെ വന്‍തോതില്‍ കുന്നിടിച്ചിട്ടുണ്ട്.

രണ്ടാം മൈലില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ മുകള്‍ ഭാഗത്ത് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇവിടെയാണ് പാറപൊട്ടിച്ചെടുത്തിരിക്കുന്നത്. പാലാ സ്വദേശിയാണ് ഈ വസ്തുവില്‍ പണി നടത്തുന്നത്. എന്നാല്‍, മത്തായി എന്നയാളുടേതാണ് ഭൂമിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടാം മൈലില്‍ നിന്ന് പണി നടക്കുന്ന ഭൂമിയുടെ ഒരു ഭാഗത്ത് ഏലപ്പട്ടയ ഭൂമിയാണ്. ഇതിന് തൊട്ടടുത്തുകൂടി പത്തടി വീതിയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഏലപ്പട്ടയത്തിന് സമീപത്ത് ഒരു കാരണവശാലും കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം പാടില്ല എന്ന നിയമം നിലനില്‍ക്കെയാണിത്. ഭൂമാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധം ഇതില്‍ നിന്ന് വ്യക്തം.

രണ്ടാം മൈലില്‍ പഞ്ചായത്ത് മന്ദിരത്തിന്റെ തൊട്ടടുത്ത് ആറോളം ബഹുനില മന്ദിരങ്ങളുണ്ട്. ചിലത് നിര്‍മ്മാണം പൂര്‍ത്തിയായി. മറ്റ് ചില കെട്ടിടങ്ങളുടെ നിര്‍മ്മാണം പാതിവഴിയിലും. കുന്നിടിച്ച് നിരത്തി ഇവിടെ ഒരു റിസോര്‍ട്ടിന്റെ നിര്‍മ്മാണവും നടക്കുന്നു. ഇതിനെതിരെ ഒരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ല. എറണാകുളം സ്വദേശികളാണ് അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി പണി തുടരുന്നത്.

ചിത്തിരപുരത്ത് ഒരു ജ്വല്ലറി ഉടമ നിയമം കാറ്റില്‍പറത്തി 14 നിലയുള്ള കെട്ടിടം പൂര്‍ത്തയാക്കി. ഈ കെട്ടിടത്തിലേക്ക് ആരോഗ്യവകുപ്പിന്റെ 15 സെന്റ് ഭൂമി കയ്യേറിയാണ് റോഡ് നിര്‍മ്മിച്ചത്. കയ്യേറ്റം ജന്മഭൂമി വാര്‍ത്തയാക്കിയതോടെയാണ് ജ്വല്ലറിയുടമ കയ്യേറിയ ലക്ഷങ്ങള്‍ വിലവരുന്ന ഭൂമി റവന്യൂ വകുപ്പ് വീണ്ടെടുത്തത്. സംഭവത്തില്‍ കെ.പി വര്‍ക്കി ജ്വല്ലറിയുടെയും ബില്‍ഡേഴ്‌സിന്റെയും ചുമതലക്കാരനായ ജോസിനെതിരെ കയ്യേറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍, നടപടികള്‍ക്ക് ഒച്ചിന്റെ വേഗമാണ്.

ഇയാള്‍ ചിത്തിരപുരത്ത് മറ്റൊരു കെട്ടിടം നിയമം ലംഘിച്ച് നിര്‍മ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മാണം. ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മാണക്കാരനോട് കൈമടക്ക് വാങ്ങി കെട്ടിടം പത്ത് നിലയില്‍ എത്തിച്ചപ്പോഴാണ് ദേവികുളം ആര്‍ഡിഒ സ്റ്റോപ്പ് മെമ്മൊ കൊടുത്തത്. ഇപ്പോള്‍ അവധി ദിവസങ്ങളില്‍ ഇവിടെ നിര്‍മ്മാണം നടക്കുന്നുണ്ട്.

അതീവ സുരക്ഷാ മേഖലയില്‍ കള്ളക്കെട്ടിടങ്ങള്‍

പള്ളിവാസല്‍ വില്ലേജില്‍ പൈപ്പ് ലൈനിന് സമീപം നിയമം ലംഘിച്ച് നിര്‍മ്മിച്ചത് പത്തും പന്ത്രണ്ടും നിലയുള്ള കെട്ടിടങ്ങള്‍. പെന്‍സ്റ്റോക്ക് പൈപ്പും ടണലും കടന്ന് പോകുന്നിടത്താണ് ഈ നിര്‍മ്മാണം. പെരുമ്പാവൂര്‍ അരുണാലയത്തില്‍ റ്റി. എന്‍ അശോക് കുമാര്‍, കാലടി സ്വദേശി പി.കെ പ്രകാശ്, കോതമംഗലം മാടപ്പറമ്പില്‍ വര്‍ഗീസ് കുര്യന്‍, അടിമാലി സ്വദേശി എല്‍ദോസ് എന്നിവരുടേതാണ് കെട്ടിടങ്ങളെന്നാണ് റവന്യൂ രേഖ. ഇവര്‍ക്ക് 2013, 2014 കാലഘട്ടങ്ങളില്‍ റവന്യൂ വകുപ്പ് അനധികൃതമായി കെട്ടിടം പണിയുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, അനധികൃത നിര്‍മ്മാണം തുടര്‍ന്നു. അടുത്തിടെ ഈ കെട്ടിടത്തിന് സമീപം പാറ അടര്‍ന്ന് വീണിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്ലം ജൂഡി എന്ന ഹോട്ടല്‍ സുരക്ഷയെ മുന്‍നിര്‍ത്തി പൂട്ടുകയും ചെയ്തു. ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.