തിരുവനന്തപുരം: ഇന്നു മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഭൂമി സംബന്ധമായ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിന് കര്‍ശന സംവിധാനങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്ന് റവന്യു മന്ത്രി ലാന്റ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഭൂമി കൈയേറ്റം, മണ്ണ്, മണല്‍ കടത്തല്‍, കുന്നിടിക്കല്‍, നിലം, വയല്‍, വെള്ളക്കെട്ടുകള്‍ എന്നിവ നികത്തല്‍ തുടങ്ങിയവ തുടര്‍ച്ചയായ അവധിദിനങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക കൂടാതെ പരാതികള്‍ അറിയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും അതിനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കളക്ടര്‍മാര്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
















