Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തിരക്കൊഴിയാതെ വിപണി ജനം നഗരത്തിലേക്കൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:29 pm IST
inKozhikode

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഭാഗമായി വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങുന്നതിനായി ജനം നഗരത്തിലേക്കൊഴുകി. മിഠായിത്തെരുവ്, പാളയം, വിവിധ ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ കച്ചവടകേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സമീപജില്ലകളില്‍ നിന്നും ആളുകള്‍ നഗരത്തിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് വിഷുക്കോടി വാങ്ങാനായി നഗരത്തിലെത്തിയത്. ചില റോഡുകളില്‍ വാഹന ഗതാഗതം തടസ്സപ്പെടുന്നതരത്തില്‍ വരെയെത്തി കാര്യങ്ങള്‍.

നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രമായ മിഠായിത്തെരുവില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തിയിരുന്നു. തിരക്ക് വര്‍ദ്ധിച്ചത് ഉച്ചയ്‌ക്ക് ശേഷമാണ്. കാലു കുത്താന്‍ കഴിയാത്ത തിരക്കായിരുന്നു മിഠായിത്തെരുവില്‍. വൈകിട്ട് ഇടയ്‌ക്കൊന്ന് മഴയെത്തിനോക്കിയത് അല്പനേരം കച്ചവടക്കാരെ ആശങ്കയിലാഴ്‌ത്തി. എന്നാല്‍ മഴമാറിയതോടെ കച്ചവടവും ഉഷാറായി.

തെരുവുകച്ചവടവും സജീവമായിരുന്നു. മിഠായിത്തെരുവിനു പുറമെ മാനാഞ്ചിറ ബസ്‌സ്റ്റോപ്പ് പരിസരങ്ങളിലും, എല്‍ഐസിക്ക് സമീപവും തെരുവുകച്ചവടം പൊടിപൊടിച്ചു. പുതിയ ബസ്സ്റ്റാന്റ് പരിസരം വരെ നീണ്ടു കിടക്കുന്ന വഴിയോര വസ്ത്രകച്ചവടം വര്‍ണ ശബളമായ കാഴ്ചയാണ് സമ്മാനിച്ചത്. കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളാണ് വഴിയോര കച്ചവടത്തില്‍ പ്രധാനാമായി ഉള്ളത്. വസ്ത്രങ്ങള്‍ക്ക് പുറമെ കണി കാണാനുള്ള ശ്രീകൃഷ്ണ വിഗ്രഹ വില്‍പ്പനക്കാര്‍, കളിപ്പാട്ട വില്‍പ്പനക്കാര്‍, പാത്രവില്‍പ്പനക്കാര്‍ തുടങ്ങിയവരും തെരുവുകച്ചവടത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള കൃഷ്ണവിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. പ്ലാസ്റ്റര്‍ഓഫ് പാരീസ് കൊണ്ടുള്ള കാര്‍മുകില്‍ വര്‍ണ്ണത്തിലുള്ള വിഗ്രഹങ്ങള്‍ക്ക് പുറമെ ചുവപ്പും പച്ചയും മഞ്ഞയും കറുപ്പും നിറത്തിലുള്ള വിഗ്രഹങ്ങളും വില്പനക്കുണ്ടായിരുന്നു.

ബീച്ചിലും സരോവരത്തും ടൗണ്‍ഹാളിന് സമീപത്തും മാനാഞ്ചിറ പരിസരത്തുമെല്ലാം നടക്കുന്ന വിവിധപ്രദര്‍ശനങ്ങളിലും മേളകളിലും നല്ല തിരക്കനുഭവപ്പെട്ടു. വിവിധ മേളകളില്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.

കണിവെള്ളരിയും കണിക്കൊന്നയും വില്ക്കാനെത്തിയവരെ കൊണ്ട് പാളയം മാര്‍ക്കറ്റും പരിസരവും നിറഞ്ഞു. ഒരു പിടി കൊന്നപ്പൂവിന് 30 രൂപയായിരുന്നു വില. കണിവെള്ളരിയാകട്ടെ 30 രൂപമുതല്‍ 50 വരെ വിലയ്‌ക്കാണ് വിറ്റുപോയത്. പച്ചക്കറികള്‍ക്ക് പുറമെ പൂക്കളും പഴവര്‍ഗ്ഗങ്ങളും വാങ്ങാനായും പാളയത്തേക്ക് ആളുകള്‍ ഒഴുകിയെത്തി. പാളയം മാര്‍ക്കറ്റിന് സമീപത്തെ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു.

പടക്കത്തിന് ആളുകളുടെ പ്രിയം കൂടി വരുന്നതായാണ് വില്‍പ്പന കാണിക്കുന്നത്. പുതിയങ്ങാടിയിലെയും വലിയങ്ങാടിയിലെയും പടക്ക വില്‍പ്പന കടകളില്‍ ഇന്നലെ നല്ല തിരക്കായിരുന്നു. വിസ്മയിപ്പിക്കുന്ന വര്‍ണപ്പൊലിമയില്‍ എത്തുന്ന പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പുലിമുരുകനാണ് ഇത്തവണ പടക്കവിപണിയിലെ താരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.