Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കെഎസ്ഡിപിയെ കൊന്ന് കേരളത്തെ വിഴുങ്ങുന്ന മരുന്നുലോബി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 07:39 pm IST
inVicharam

ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍നിന്ന് മരുന്നുവാങ്ങാനായി ചെലവാക്കുന്നത്. കേരളം ചെറുതെങ്കിലും ആശുപത്രികളുടെ എണ്ണം അദ്ഭുതകരമാംവിധം കൂടുതലാണ്. ഡോക്ടര്‍മാരുടെയും മറ്റു പ്രൊഫഷണലുകളുടെയും എണ്ണത്തിനും കുറവില്ല. ഈ കൊച്ചുകേരളം വിഴുങ്ങുന്ന ഗുളികകളുടെയും കഴിക്കുന്ന മരുന്നുകളുടെയും ചെലവാക്കുന്ന പണത്തിന്റെയും കണക്ക് ആരെയും അതിശയിപ്പിക്കും.

എഴുപതുകളില്‍ ഒരേയൊരു ബി.ഫാം കോഴ്‌സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഡി.ഫാം കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 കുട്ടികള്‍ വീതമേ ബി.ഫാമിന് എടുക്കുമായിരുന്നുള്ളൂ. ഇന്ന് എത്രയോ കോളജുകള്‍, പുതിയ ഫാര്‍മസി കോഴ്‌സുകള്‍, മുക്കിന് മുക്കിന് മെഡിക്കല്‍ സ്റ്റോറുകള്‍!

ഇല്ലാത്തത് ഒന്നുമാത്രം. മരുന്നുണ്ടാക്കുന്ന നല്ല ഒരു മരുന്നു കമ്പനി. ആകെയുള്ളത് ആലപ്പുഴ കലവൂരിലെ കെഎസ്ഡിപി. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ഒരു ഭാര്‍ഗ്ഗവീ നിലയംപോലെ അതെങ്ങനെ നില്‍ക്കുന്നു. കാലാകാലവും അങ്ങനെ നിന്നുവെന്നും വരാം. അത്രയാണ് ബോംബെ മരുന്നു ലോബിയുടെ പിന്‍ബലവും സര്‍ക്കാരിലുള്ള സ്വാധീനവും.

നമുക്ക് സ്വന്തമായി എത്രയോ കമ്പനികള്‍ തുടങ്ങാം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാം. പഠിച്ചിറങ്ങുന്നവര്‍ക്ക് ഫാര്‍മസി പരിശീലനവും ജോലിയും നല്‍കാം. അവരെ ലോകമെങ്ങും ജോലി തെണ്ടി അലയാന്‍ വിടാതെ ചെറിയ ചെറിയ യൂണിറ്റുകള്‍ സ്വന്തമായി തുടങ്ങാന്‍ സഹായിക്കാം. വലിയ ചെലവും വലിയ ശ്രദ്ധയും ആവശ്യമില്ലാതെ പുറത്തെ ലേപനങ്ങളും കോസ്‌മെറ്റിക്‌സും ഉണ്ടാക്കാം.

50 വര്‍ഷമായിട്ടും ഒരു പുരോഗമനവുമില്ലാത്ത സര്‍ക്കാരിന്റെ സ്വന്തം കെഎസ്ഡിപിയെ എങ്കിലും ഒന്നു നന്നാക്കിയെടുക്കുക. വിപുലപ്പെടുത്തുക. മരുന്നുലോബികളുടെ അതിപ്രസരത്തെ തടുക്കുക. അഹല്യാശാപം പോലെ മരവിച്ചു കിടക്കുന്ന കേരളത്തിലെ ഏക മരുന്നു കമ്പനിക്ക് ഒരു ശാപമോക്ഷം നല്‍കുക. കെഎസ്ഡിപി കാണുന്നതുതന്നെ കഷ്ടം. കഷ്ടം?

ലളിത, കൊച്ചി

പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വേണം

ശബരിമല വിഷയങ്ങള്‍ വിവാദമാക്കുന്നത് സ്ഥലകാലബോധമില്ലാത്തവരാണ്. അവര്‍ സ്വന്തം വീട്ടിലും നാട്ടിലും ദേശത്തും പരദേശത്തും നടക്കുന്ന സംഭവവികാസങ്ങള്‍ അറിയുന്നില്ല. പൊന്നമ്പലമേടും അയ്യന്റെ പൂങ്കാവനത്തില്‍പ്പെട്ട സ്ഥലം തന്നെയാണ്. ഇപ്പോഴും മകരജ്യോതി കണ്ട് പുണ്യം നേടാന്‍ ഭക്തര്‍ ഉറ്റുനോക്കുന്ന പ്രദേശം കൂടിയാണ്. ശബരിമലയുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന പൊന്നമ്പലമേട്ടില്‍ നടക്കുന്ന ദീപാരാധനയാണ് മകരവിളക്ക് ദിവസം മകരജ്യോതിയായി ഭക്തജനങ്ങള്‍ സായുജ്യം നേടുന്നത്. അതുകൊണ്ട് അവിടെ ക്ഷേത്രനിര്‍മാണം അത്യാവശ്യമാണ്.

പൊന്നമ്പലമേട്ടില്‍ ശാസ്താക്ഷേത്രത്തിന് സാധ്യതയില്ല. ശിവചൈതന്യം ഉള്‍ക്കൊള്ളുന്ന കിരാതമൂര്‍ത്തി ക്ഷേത്രമായിരിക്കും. പമ്പാഡാമില്‍നിന്നും ഏഴു കിലോമീറ്ററും, ഗവി വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്നും പതിനഞ്ച് കിലോമീറ്ററോളവും വാഹനത്തില്‍ സഞ്ചരിച്ച് പൊന്നമ്പലമേട്ടില്‍ എത്താം. ത്രിവേണിയില്‍നിന്നും ഏകദേശം ആറേഴുകിലോമീറ്റര്‍ 11 കെവിയുടെ പാതവഴി കാല്‍നടയായി പൊന്നമ്പലമേട്ടില്‍ എത്താം. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയോടുകൂടി ത്രിവേണി-പൊന്നമ്പലമേട് റോഡും പൂര്‍ത്തീകരിച്ചാല്‍ സ്വാമിമാര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും വൈദ്യുതി വനം വകുപ്പ് ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാകും.

എസ്. രാധാകൃഷ്ണപിള്ള,

ഓച്ചിറ, കായംകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

India

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.