ന്യൂഡല്‍ഹി: കോനാട്ട്‌പ്ലെയിലെ തിരക്കേറിയ രാജിവ് ചൗക് മെട്രോ സ്‌റ്റേഷനിലെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടെലിവിഷന്‍ സ്‌ക്രീനിലേക്ക് പാളി നോക്കിയവര്‍ ഞെട്ടി. പരസ്യ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ക്കു പകരം അശ്ലീല ദൃശ്യങ്ങള്‍.
ഈ മാസം ഒന്‍പതിന് സ്റ്റേഷനിലെ എല്‍ഇഡി സ്‌ക്രീനില്‍ അശ്ലീലസിനിമാ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം പുറത്തായതോടെ പോലീസ് അന്വേഷണം തുടങ്ങി. ഒരു മിനിറ്റു നേരം ഈ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു.
ചിലര്‍ പതിവു തിരക്കില്‍ അതു ശ്രദ്ധിക്കാതെ പോയി, ചിലര്‍ അത് മൊബൈലില്‍ പകര്‍ത്തി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചു. പരസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ട്രാക്ട് എടുത്തിരിക്കുന്ന സ്വകാര്യ കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് ഡിഎംആര്‍സി അറിയിച്ചു.
















