തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസികളുടെ നില്‍പ്പ് സമരത്തിന് പിന്തുണയുമായി ചലച്ചിത്ര ലോകവും. 68 ദിവസമായി നില്‍പ്പ് സമരം തുടരുന്ന സമരക്കാര്‍ക്ക് പിന്തുണയുമായി സംവിധായകരായ ഡോ. ബിജു, ആഷിക് അബു, അഭിനേതാക്കളായ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, അഭിലാഷ് നായര്‍, സൃന്ദ മോള്‍, മൈഥിലി, പേര്‍ളി മാനേയ് എന്നിവരെത്തി.
അതിജീവനത്തിനായി സഹനസമരം നടത്തുന്ന ആദിവാസി ജനതയ്‌ക്ക് അഭിവാദനമര്‍പ്പിക്കാനെത്തിയതാണു താനെന്ന് ആഷിഖ് അബു പറഞ്ഞു. തിരുവനന്തപുരത്തു ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടു മുന്നില്‍ നടക്കുന്ന സമരത്തോട് കടുത്ത അവഗണനയാണ് അധികാരികള്‍ കാട്ടുന്നത്. 1961ല്‍ യൂക്കാലിപ്റ്റ്‌സ് കൃഷിക്കു വേണ്ടി ഭൂരഹിതരാക്കപ്പെട്ട ആദിവാസികളാണ് ഇപ്പോള്‍ ഭൂമിക്കായി സമരം നടത്തുന്നത്. മനുഷ്യത്വപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ആഷിഖ് അബു പറഞ്ഞു. കൊട്ടും പാട്ടും ആര്‍പ്പുവിളികളുമായാണു സമരക്കാര്‍ ആശിഖിനെയും കൂട്ടരേയും വരവേറ്റത്.
















