Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പാഠപുസ്തകമില്ല; പരീക്ഷയില്ല: സംസ്‌കൃതപഠനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 05:00 am IST
inKozhikode

കോഴിക്കോട്: പാഠപുസ്തകം വിതരണം പൂര്‍ത്തിയായില്ല. പാദവാര്‍ഷിക പരീക്ഷയില്ല; ഒന്നാം ക്ലാസില്‍ സംസ്‌കൃതപഠനം ആരംഭിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വിദ്യാഭ്യാസവകുപ്പിന്റെ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നു. 2012 ആഗസ്റ്റ് 5ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലായത് രണ്ട് വര്‍ഷത്തിനുശേഷം ഈ അധ്യയന വര്‍ഷം മുതലായിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടില്ല.

ഒന്നാം ക്ലാസിലെ സംസ്‌കൃത പഠനത്തിന് ആവശ്യമായ പിരിയേഡുകള്‍ അനുവദിക്കാന്‍ പോലും നടപടികള്‍ ഉണ്ടായില്ല. പാഠപുസ്തകത്തിന്റെ 2000 കോപ്പികള്‍ മാത്രമാണ് അച്ചടിച്ചത്. അധ്യയന വര്‍ഷത്തിന്റെ പകുതി കഴിഞ്ഞിട്ടും മിക്ക വിദ്യാലയങ്ങളിലും പാഠപുസ്തകം എത്താത്ത സ്ഥിതിയാണുള്ളത്. പാഠപുസ്തകത്തിന്റെ ഒരു കോപ്പി സംഘടിപ്പിച്ചാണ് വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നത്. പാഠപുസ്തകങ്ങള്‍ തികയാതെ വന്നപ്പോള്‍ അത് വീണ്ടും അച്ചടിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാറിന് അധികബാധ്യതയൊന്നും വരാത്ത തരത്തിലാണ് പദ്ധതി നടപ്പാക്കിയത്. യുപി സ്‌കൂളിലെ അധ്യാപകരാണ് എല്‍പി വിഭാഗത്തില്‍ ക്ലാസുകള്‍ എടുക്കുന്നത്. അധ്യാപകര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അധ്യാപക പാക്കേജിന്റെ മറവില്‍ ഭാഷാധ്യാപകരെ ക്ലബ്ബ് ചെയ്യുകയും കുട്ടികളില്‍ നേരിയ കുറവുണ്ടായാല്‍പോലും ഭാഷാധ്യാപകര്‍ പുറത്തുപോകേണ്ട അവസ്ഥയും ആണുള്ളതെന്ന് ഭാഷാധ്യാപകര്‍ പറയുന്നു. ഹയര്‍ സെക്കന്ററിയില്‍ നാലു ഭാഷകളിലേതെങ്കിലും തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും നിര്‍ത്തലാക്കി. ഫുള്‍ടൈം ഭാഷാധ്യാപക തസ്തികകള്‍ പാര്‍ട്ട്‌ടൈം ആക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 30 ലേറെ വര്‍ഷം സര്‍വ്വീസുള്ള അധ്യാപകര്‍ക്ക് പോലും ജോലി സ്ഥിരത ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ഭാഷാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്‌കൃതപഠനം അട്ടിമറിക്കാനുള്ള വിദ്യാഭ്യാസമന്ത്രിയുടെ നീക്കത്തിനെതിരെ അദ്ധ്യാപക സംഘടനയായ കേരള സംസ്‌കൃത ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. സപ്തംബര്‍ 27ന് സെക്രട്ടറിയേറ്റു മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. സന്തോഷ്‌കുമാര്‍, ട്രഷറര്‍ സി. സുരേഷ്‌കുമാര്‍, സെക്രട്ടറി, സി.പി. സനല്‍ചന്ദ്രന്‍, സി.പി. സുരേഷ് ബാബു, കെ. രമേശ് നമ്പീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.