തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച തീരുമാനത്തില്‍ കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അഭിനന്ദനം.
നിക്ഷിപ്ത താത്പര്യക്കാര്‍ മദ്യനിരോധനത്തെ എതിര്‍ക്കാന്‍ ശ്രമിക്കുമെന്നും അതിനെ കണക്കിലെടുക്കേണ്ടെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യാനിരോധനത്തിലൂടെ ജനങ്ങളെ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എയിംസ് മാതൃകയില്‍ കേരളത്തില്‍ ഉടന്‍ ആസ്പത്രി സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
















