കണ്ണൂര്‍: കോഴിക്കോടന്‍സ് സംഘടിപ്പിക്കുന്ന ഈത്തപ്പഴമേള നാളെ രാവിലെ 10 മണിക്ക് കോര്‍പറേഷന്‍ ഡപ്യൂട്ടി മെയര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലുള്ള വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങള്‍ മേളയിലുണ്ടാകും. 31 ന് സമാപിക്കും. ജാഫര്‍ മണലൊടി, റസാഖ് അല്‍വസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംഗീതക്കച്ചേരി ഇന്ന്
തളിപ്പറമ്പ്: പെരിെഞ്ചല്ലൂര്‍ സംഗീത സംഭയുടെ ആഭിമുഖ്യത്തില്‍ ചിറവക്ക് നീലകണ്ഠയ്യര്‍സ്മാരക മന്ദിരത്തില്‍ ഇന്ന് സംഗീതക്കച്ചേരി നടക്കും. തൃപ്പുണിത്തറ ചിന്മയ വിദ്യാലയ വിദ്യാര്‍ത്ഥി മാസറ്റര്‍ നാരായണന്റേതാണ് കച്ചേരി. വൈകുന്നേരം 6.15ന് കച്ചേരി ആരംഭിക്കും.
















