തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ നടപടി ധീരമെന്നും മൂന്നുവര്‍ഷം മുമ്പ് സ്ത്രീകള്‍ ഇത്തരത്തില്‍ പ്രതികരിക്കണമെന്ന് ചൂണ്ടിക്കാട്ടി താന്‍ കവിതയെഴുതിയപ്പോള്‍ പരിഹാസമുണ്ടായെന്നും മന്ത്രി ജി. സുധാകരന്‍.
ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തികള്‍ക്ക് സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ഈ വിഷയത്തില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടുവരണമെന്ന് പറയുന്ന സുധാകരന്‍ മൂന്നുവര്‍ഷക്കാലം മുമ്പ് താന്‍ എഴുതിയ ‘നീചലിംഗങ്ങള്‍ മുറിയ്‌ക്കുന്ന പെണ്ണുങ്ങള്‍’ എന്ന കവിതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കവിത പുറത്തിറങ്ങിയപ്പോള്‍ തനിക്കെതിരെ നിരവധി മാന്യന്മാര്‍ രംഗത്ത് വന്നിരുന്നുവെന്നും ഇത് കവിതയാണോയെന്ന് പരിഹാസമുണ്ടായെന്നും മന്ത്രി പറയുന്നു. ഇപ്പോള്‍ ഇത് കവിത മാത്രമല്ല ജീവിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറയുന്നു.
ലിംഗം മുറിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന മന്ത്രിയുടെ കവിതയില്‍ ലിംഗം മുറിയ്‌ക്കുന്ന സ്ത്രീകളെ ലോകം ധീരയായി പുകഴ്‌ത്തിടും എന്നുപറയുന്നു. എന്തേ മുറിച്ചില്ലവന്റെ ലിംഗം എന്നു തുടങ്ങുന്ന കവിത അവസാനിക്കുന്നത് ലിംഗം മുറിക്കുന്ന പെണ്ണുങ്ങളും വാഴുവിന്‍ എന്നു പറഞ്ഞാണ്.
















