കൊച്ചി: തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ശ്രീഹരി സ്ത്രീകളോട് പ്രത്യേക താത്പര്യമുള്ള വ്യക്തിയായിരുന്നു. കാഷായമണിഞ്ഞ ഇയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓണാട്ടുകരയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ നിത്യസന്ദര്‍ശകനായിരുന്നു.
ചൊവ്വ, വെള്ളി ദിനങ്ങളില്‍ വ്രതമെടുക്കാന്‍ എത്തിയിരുന്ന സ്ത്രീകളെ ആത്മീയകാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്ന ഇയാളുടെ സംസാര ശൈലി സ്ത്രീകള്‍ക്കിടയില്‍ മതിപ്പുളവാക്കുന്ന തരത്തിലായിരുന്നു. ചെറുപ്പക്കാരനായ സ്വാമിയുടെ പ്രവര്‍ത്തികളില്‍ ചില സ്ത്രീകള്‍ക്ക് സംശയവും തോന്നിയിരുന്നില്ല. ചില സ്ത്രീകളെ ഇയാള്‍ അമിതമായി ശ്രദ്ധിക്കുകയും അവരുടെ കുടുംബകാര്യങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് അവരുടെ കുടുംബവുമായി ബന്ധം സ്ഥാപിച്ചെടുക്കുകയുമായിരുന്നു.
ഇയാളുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാട്ടുകാരും ഭരണസമിതിയും ക്ഷേത്രവിശ്വാസികളും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഓച്ചിറയ്‌ക്കടുത്ത് ചൂനാടാണ് വീടെന്നും കൂടെയുള്ളത് നാളുകളായി അകന്നുനിന്ന ഭാര്യയാണെന്നും പുതിയ ജീവിതം തുടങ്ങുന്നതിന് മുമ്പ് ക്ഷേത്രത്തില്‍ ഭജനമിരിക്കാന്‍ വന്നതാണെന്നും പറഞ്ഞു. എന്നാല്‍ കഥയില്‍ വിശ്വാസം തോന്നാത്ത ഭരണസമിതിക്കാര്‍ ഇയാളെ പറഞ്ഞുവിടുകയായിരുന്നു.
















