കൊച്ചി: പെണ്‍കുട്ടിയുടെ കത്തിക്കിരയായ പീഡനവീരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം കത്തിക്കയറി. പരിഹാസവും രോഷവും നിറഞ്ഞ ചില പോസ്റ്റുകള്‍ സഭ്യത ലംഘിച്ചെങ്കിലും അവയും ഫേസ്ബുക്കില്‍ പടര്‍ന്നുകയറി.
സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികം കേക്ക് കട്ട് ചെയതാണ് ആഘോഷിക്കുക. ഇവിടെ ഒന്നാം വാര്‍ഷികാഘോഷം ഗംഭീരമായി എന്നാണ് ഒരു പോസ്റ്റ്. സ്ത്രീകളുടെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കുന്ന ഞരമ്പുരോഗികള്‍ക്ക് ഇതൊുപാഠമാകട്ടെയെന്നാണ് മറ്റൊരു പോസ്റ്റ്. അയാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍ിയ പെണ്‍കുട്ടിക്ക് അഭിനന്ദനം.
നിയമത്തില്‍ എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍ അതവര്‍ക്ക് അനുകൂലമാവട്ടെ. പെണ്‍ പ്രതിരോധത്തിന് ബിഗ് സല്യൂട്ട്… പോസ്റ്റ് പറയുന്നു.
മഹാത്മാക്കളായ, സ്വാമിമാര്‍ അണിഞ്ഞിരുന്ന കാവിയെ പറയിപ്പിക്കാന്‍ ഇറങ്ങിയ വൃത്തികെട്ടവന്‍ എന്നാണ് ഒരു പോസ്റ്റ്. സ്വയരക്ഷയ്‌ക്ക് പെണ്‍കുട്ടികള്‍ ആയുധങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയെന്നാണ് ഒരു കമന്റ്. പെണ്‍കുട്ടിക്ക് എതിരെ നിയമനടപടികള്‍ പാടില്ലെന്ന നിലപാടിലാണ് കൂടുതലാള്‍ക്കാരും. നിരന്തരമായ പീഡനം സഹിക്കവയ്യതെയാണ് അവള്‍ ഇങ്ങനെ ചെയ്തത്. അവള്‍ക്കെതിരെ നടപടി പാടില്ല. ജനങ്ങള്‍ പ്രതികരിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ഇനി കുറയുമെന്നും പെണ്‍കുട്ടികളെ കടന്നുപിടിക്കാന്‍ മുതിരുന്നവര്‍ ഇനി ഒന്നു മടിക്കുമെന്നുമാണ് ഒരു പോസ്റ്റ്.
മോളേ….നീ മിടുക്കിയാണ്, നീ മാതൃകയാണ്….ന്യായീകരണ തൊഴിലാളികളോട് പോകാന്‍ പറ… പെണ്‍കുട്ടിക്ക് അഭിവാദ്യങ്ങള്‍, ഷാലറ്റ് എം ജോര്‍ജ്ജ് കുറിച്ചു. കള്ളനാണയങ്ങളെ തിരിച്ചറിയണം, ശ്രീകുമാര്‍ എഴുതി.
സ്വാമിമാരില്‍ അഗ്രഗണ്യന്‍ ശങ്കരാചാര്യസ്വാമികള്‍ പോലും സ്വാമിമാരില്‍ കുറേയേറെ കള്ളന്മാരുണ്ടെന്ന് പണ്ടുപണ്ടേ ശ്ലോകങ്ങള്‍ വഴി സൂചിപ്പിച്ചതാണ്. കാവിയും ചുറ്റി അടക്കാനാവാത്ത കാമവുംപേറി എന്തിനാണാവോ ഇക്കൂട്ടരൊക്കെ ജീവിക്കുന്നത്? ഇവര്‍ക്കൊക്കെ മാനംമര്യാദയ്‌ക്ക് പെണ്ണുംകെട്ടി ഗാര്‍ഹസ്ഥ്യത്തിലൂടെ ഇപ്പറയുന്ന പുരുഷാര്‍ത്ഥങ്ങളെ സാക്ഷാല്‍ക്കരിക്കാന്‍ പാടില്ലേ? കള്ള നാണയങ്ങളെ വിമര്‍ശിച്ച് മനോജ് മനയില്‍ ചോദിക്കുന്നു. എല്ലാ സമുദായങ്ങളിലും ഇത്തരം കള്ളനാണയങ്ങളുണ്ട്. അവരെ തിരിച്ചറിയണം. ഇത്തരക്കാരെ വീട്ടില്‍ കയറ്റരുത്. റജി കുമാര്‍ കുറിച്ചു.
















