Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വെള്ളമില്ല: ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടി; പരാധീനതകളുമായി ജില്ലാ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:12 pm IST
in Kasargod
കാഞ്ഞങ്ങാട്: പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്രയമാകുന്ന ജില്ല ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരാധീനതകളുമായി വീര്‍പ്പ്മുട്ടുന്നു. ശുദ്ധജലക്ഷാമംമൂലം ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷനുകള്‍ മുടങ്ങി. ഓപ്പറേഷനുകള്‍ ജൂണ്‍, ജുലൈ മാസത്തേക്ക് മാറ്റിയിരിക്കുകയാണ്. അത്യാവശ്യമുള്ളവരെ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്നു.
വരള്‍ച്ചരൂക്ഷമായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പതിവായി വെള്ളമെത്തിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം സ്തംഭിച്ചു. ഇപ്പോള്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് കഷ്ടിച്ച് ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. വെള്ളം ആവശ്യത്തിന് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് പ്രാഥമിക കര്‍മ്മത്തിനൊ കുളിക്കാനോ കഴിയാത്ത അവസ്ഥയാണ്. തൊട്ടടുത്ത് കിടക്കുന്ന രോഗികളുടെ ബന്ധുക്കള്‍ വീടുകളില്‍ നിന്നും കൊണ്ടു വരുന്ന വെള്ളം പരസ്പരം നല്‍കിയാണ് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റുന്നത്.
 ശസ്ത്രക്രിയക്ക് തീയ്യതി നിശ്ചയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ വെളളമില്ലാത്തതിന്റെ പേരില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലേക്ക് മടങ്ങുകയാണ്. ദിവസം 20000 ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ജില്ലാ ആശുപത്രിയില്‍ 5000 ലിറ്റര്‍ വെള്ളം പോലും ലഭിക്കുന്നില്ല. ഇഞ്ചക്ഷനും, ഗുളികയും വേണ്ട. ഒരിറ്റ് വെള്ളം കിട്ടിയാല്‍ മതിയെന്നാണ് രോഗികള്‍ ഡോക്‌റോടും, നേഴ്‌സ്മാരോടും ആവശ്യപ്പെടുന്നത്.
രണ്ടരമാസമായി ജില്ലാശുപത്രിയിലെ അണുവിമുക്ത യന്ത്രം(ഓട്ടോക്ലേവ്) തകരാറിലായത്. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ നടക്കേണ്ട പ്രധാനപ്പെട്ട ശസ്ത്രക്രിയകളൊന്നും തന്നെ നടക്കുന്നില്ല. പകരം മറ്റ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയിട്ടാണ് ചെറിയ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് അധികാരികള്‍ പകരമായി മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും അതും പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്.
അടുത്തിടെ ഡയാലിസിസ് വിഭാഗത്തിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ല. ദിവസം ആയിരക്കണക്കിന് രോഗികളാണ് ജില്ല ആശുപത്രിയില്‍ എത്തുന്നത്. മഴക്കാലം തുടങ്ങിയാല്‍ രോഗികളുടെ എണ്ണം ഇരട്ടിയാവും. പനി മറ്റ് പകര്‍വ്യാധികള്‍ ബാധിച്ച് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്തുന്നത് ജില്ലാശുപത്രിയിലാണ്.
ശുചീകരണരംഗവും ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. മഴക്കാല പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ വിഭാഗത്തില്‍  അഞ്ച് വര്‍ഷത്തേക്ക് നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടശേഷം, ഇതേ വിഭാഗത്തിലേക്ക് 19 പേരെ നിയമിച്ച് മൂന്ന് മാസത്തെ കാലാവധിക്കുള്ളില്‍ അവരെ പിരിച്ച് വിട്ട് വീണ്ടും 18 പേരെ നിയമിക്കുകയായിരുന്നു. അവരും കാലാവധി കഴിഞ്ഞ് പോയിരിക്കുകയാണ്. ഇപ്പോഴാകട്ടെ ശുചീകരണ വിഭാഗം ആകെ താറുമാറായിരിക്കുകയാണ്.
ആശുപത്രി അധികൃതര്‍ ജില്ല പഞ്ചായത്ത് അധികൃതരെ നേരിട്ടറിയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. മോര്‍ച്ചറിയിലേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.