കണ്ണൂര്‍: നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്സുകളുടെ സില്‍വര്‍ ജൂബിലി ബാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് കണ്ണൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് കണ്ണൂര്‍ ശിക്ഷക്സദന്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷ്ണല്‍ മോണ്ടിസോറി ടിടിസി, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷ്ണല്‍ മോണ്ടിസോറി ടിടിസി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷ്ണല്‍ മോണ്ടിസോറി ടിടിസി തുടങ്ങിയവയാണ് കോഴ്സുകള്‍. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍. റെഗുലര്‍ ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക്: 9846808283. വാര്‍ത്താസമ്മേളനത്തില്‍ ഗിരിജ പീറ്റര്‍, മേരി കെ.ജെ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: