കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വീണ്ടും തീപിടിത്തം. ഫ്രാന്‍സിസ് റോഡ് ജംഗ്ഷനിലെ ഫോര്‍ച്ച്യൂണ്‍ അസോസിയേറ്റ്സ് എന്ന കടയ്ക്കാണ് ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെ തീപിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയുടെ സമീപത്തെ വീട്ടുകാരാണ് തീപടരുന്നത് കണ്ടത്. ഇവര്‍ കടയുടമ മുഹമ്മദ് നസീറിനെയും ഫയര്‍ഫോഴ്സ് സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ്, മെഷ്യന് ടൂള്‍സ്, എന്നിവ വില്‍പ്പന നടത്തുന്ന കടയാണ് ഫോര്‍ച്ച്യൂണ്‍ അസോസിയേറ്റ്സ്. കടയുടെ രണ്ട് മുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തൊട്ടടുത്ത പെട്രാള്‍ പമ്പിലേക്കോ മറ്റു കടകളിലേക്കോ തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കട ഇന്‍ഷൂര്‍ ചെയ്തിരുന്നതായി കടയുടമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: