കൊടുങ്ങല്ലൂര്‍: പിണറായി ഭരണത്തില്‍ മാര്‍ക്സിസ്റ്റ് ക്രിമിനലുകളാല്‍ ആദ്യ രക്തസാക്ഷിയായ എടവിലങ്ങ് കുഞ്ഞയിനി വല്ലത്ത് പ്രമോദിന്റെ ഒന്നാം ബലിദാന ദിനാചരണം ഇന്ന് നടക്കും.
കഴിഞ്ഞവര്‍ഷം മേയ് 19ന് സി പി എം വിജയാഹ്ലാദ പ്രകടനത്തിനിടെ ഒരു സംഘം നരാധമന്മാരാല് ആക്രമിക്കപ്പെട്ട പ്രമോദ് തൊട്ടടുത്ത ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇന്ന് രാവിലെ 9.30ന് പ്രമോദിന്റെ വസതില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പുഷ്പാര്‍ച്ചന നടത്തും.തുടര്‍ന്ന് എടവിലങ്ങ് ചന്തയിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും പുഷ്പാര്‍ച്ചന, അരി വിതരണം, ശുചീകരണ സേവന പ്രവര്ത്തനങ്ങളെന്നിവ നടക്കും.വൈകീട്ട് 5ന് കാര പുതിയ റോഡില്‍ നിന്നും പ്രകടനമാരംഭിക്കും. 5.30ന് എടവിലങ്ങ് ചന്തയില്‍ പൊതുസമ്മേളനം സംസ്ഥാന ജന:സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: