ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന പ്രക്ഷോഭത്തിന്റെ ഭാഗമായി ക്ഷേത്ര വിമോചന ജ്യോതി പ്രയാണം നാളെ നടക്കും. രാവിലെ 8.30 ന് പാര്‍ത്ഥസാരഥി ക്ഷേത്രനടയില്‍ നിന്ന് കൊളുത്തുന്ന വിമോചന ജ്യോതി ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കുന്നംകുളത്തെത്തും.
ഹിന്ദു അവകാശ സംരക്ഷണയാത്രയോടനുബന്ധിച്ച് കുന്നംകുളത്തു നടക്കുന്ന പൊതുയോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ വിമോചന ജ്യോതി ഏറ്റുവാങ്ങി ഹിന്ദു അവകാശ പ്രഖ്യാപനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: