കൊട്ടാരക്കര: സെയിഫ് റ്റു ഈറ്റ് വെജിറ്റബിള്‍സ് എന്ന സന്ദേശവുമായി സൈന്യ മാതൃ ശക്തി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു മുറം പച്ചക്കറി പദ്ധതിക്ക് കൊട്ടാരക്കരയിൽ തുടക്കം കുറിച്ചു. കൃഷി വകുപ്പിലെ ലീഡ്സ് ഫീൽഡ് അസിസ്റ്ററ്റ് രജനി സന്തോഷ് വിഷ രഹിത പച്ചക്കറി കൃഷി കുറിച്ച് ക്ലാസ്സുകൾ നയിച്ചു.
സുരക്ഷിത പച്ചക്കറിക്ക് ഒരു മാർഗ്ഗ രേഖ എന്ന പുസ്തകവും പച്ചക്കറിവിത്തിന്റെ കിറ്റും ജൈവവളങ്ങളും ആർഎസ്എസ് ചടയമംഗലം താലൂക്ക് സംഘചാലക് കോട്ടുക്കൽ രാധാകൃഷ്ണപിള്ള സൈന്യ മാതൃ ശക്തി സംസ്ഥാന അധ്യക്ഷ അനിതാ അജിതിന് നൽകി ഉദ്ഘാടനം ചെയ്തു. പൂർവ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി മധു വട്ടവിള വീട്ടിൽ ഒരു മുറം പച്ചക്കറി എന്ന പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ഏറ്റവും നല്ല അടുക്കള തോട്ടത്തിന് ജില്ലാ കമ്മിറ്റിയുടെ വകയായി സമ്മാനം നൽകും. ജില്ലാ പ്രസിഡന്റ് ഗിരിജകുമാരി, ലതാ ദേവി, ഉഷകുമാരി, വാസുദേവൻ പിള്ള, ശിവശങ്കരക്കുറുപ്പ്, എൽ ജോയി, ശശിധരൻ പിള്ള, അനിൽ കരിമ്പിൻ പുഴ, രാധാകൃഷ്ണപിളള, പുഷകരൻ പിള്ള എന്നിവർ നേതൃത്വം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: