ചെറുപുഴ: കരിയക്കരയില്‍ ബൈക്കും, ടിപ്പറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാക്കയംചാലിലെ ജസില്‍ (19)ആണ് മരിച്ചത്. പരിക്കേറ്റ ഉടന്‍ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മംഗാലാപുരത്തേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. കാക്കേഞ്ചാലിലെ പൊടിമറ്റത്തില്‍ ലൂയിയുടേയും ലൈസയുടേയും മകനാണ്. സഹോദരങ്ങള്‍: ജസ്വിന്, ജില്‍ന. തിരുമേനി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ജസലിനൊപ്പം ബൈക്കിലുണ്ടായിരുന്ന ചാലില്‍ ഡിന്ലിനെ (15) മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കരിയക്കര പൊന്‍പുഴ പാലത്തില്‍ അപകടം ഉണ്ടായത്. പുളിങ്ങോം ഭാഗത്തുനിന്നും കോഴിച്ചാല്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചെങ്കല്ലു കയറ്റിയ ലോറിയും കോഴിച്ചാല്‍ ഭാഗത്തു നിന്നും പുളിങ്ങോത്തേയ്ക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: