തലശ്ശേരി: ധര്‍മ്മടം ഗ്രാമ പഞ്ചായത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തുടരുന്നു. കഴിഞ്ഞദിവസം അണ്ടല്ലൂര്‍ താഴെക്കാവ് പരിസരത്ത് വളര്ത്തുപ്രാവുകളെയും മുയലിനെയും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അണ്ടല്ലൂര്‍ മേലെക്കാവിനടുത്ത് ധര്‍മ്മടം സര്‍വ്വീസ് സഹകര ബാങ്ക് മുന്‍ പ്രസിഡണ്ട് ടി.പ്രസാദിന്റെ വീട്ടില്‍ മലാഭിഷേകം നടത്തിയ സംഭവവും ഉണ്ടായി. കൂടാതെ മേലൂര്‍ ബസ് സ്റ്റോപ്പ്, കെ.ടി.പീടിക തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി, സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും കൊടികളും വ്യാപകമായി നശിപ്പിച്ചതായും പരാതിയുയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ കൊടിമരവും കൊടിയും നശിപ്പിച്ചത് സിപിഎമ്മുകാരാണെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. ധര്‍മ്മടം പോലീസിന്റെ അലംഭാവമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: