കണ്ണൂര്‍: യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാനോ സയന്‍സില്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ പ്രൊജക്ട് ഫോലൊയുടെ ഒരു ഒഴിവുണ്ട്.
എംഎസ്‌സി കെമിസ്ടി ഫസ്റ്റ് ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 31ന് വൈകിട്ട് 5മണിക്ക് മുന്‍പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15400 രൂപ ഫെലോഷിപ്പ് ലഭിക്കും. പ്രായപരിധി 28 വയസ്സ്. അപേക്ഷിക്കേണ്ട വിലാസം: പ്രിന്‍സിപ്പാള്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാനോ സയന്‍സ്, സ്വാമി ആനന്ദ തീര്‍ത്ഥകാമ്പസ്. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, എടാട്ട്. പി.ഒ.,പയ്യന്നൂര്‍.കണ്ണൂര്‍.
















