തലശ്ശേരി: കേന്ദ്ര കുടുംബക്ഷേമ വകുപ്പിന്റെ നഴ്സുമാര്‍ക്കുള്ള ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവായ മലബാര്‍ കാന്‍സര്‍ സെന്ററിലെ എന്‍.ആര്.സിന്ധുവിന് നിടുംമ്പ്രം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
21 ന് വൈകുന്നേരം 4 മണിക്ക് നിടുമ്പ്രം കാരാറത്ത് യുപി സ്കൂള്‍ പരിസരത്ത് നടക്കുന്ന സ്വീകരണ പരിപാടി മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എ.എന്‍.ഷംസീര്‍ അധ്യക്ഷത വഹിക്കും. സ്വീകരണ പരിപാടിയുടെ മുന്നോടിയായി വെള്ളാച്ചേരി പള്ളി പരിസരത്തു നിന്ന് വനിതാ ശിങ്കാരിമേളം, മുത്തുക്കുടകള്‍, കേരളീയ വേഷങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വീകരണ ഘോഷയാത്രയും ഉണ്ടായിരിക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് നിലാവ് ഫോക് അക്കാദമിയുടെ പൊലിയാട്ടവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജയരാജന് എടത്തട്ട, കാഞ്ഞിരാട്ട് പ്രമോദ്, പി.ജയരാജന്, കെ.വി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: