കണ്ണൂര്‍: ഇരിട്ടി ട്രൈബല്‍ ഹോസ്റ്റലിന്റെ മതില്‍പൊളിച്ച് സ്വകാര്യ ബാറിലേക്ക് റോഡ് പണിത നടപടി നിയമ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാവശ്യമായ എല്ലാ നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിരമായി ഉണ്ടാകണമെന്നും എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ പി.പി.പ്രിജു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇരിട്ടി ട്രൈബല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എബിവിപി സംസ്ഥാനസമിതിയംഗം എന്‍.വി.ശ്രുതി, അമര്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: