ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ 100 കോടി രൂപ വിലമതിക്കുന്ന കടല്‍ത്തീര ഫാം ഹൗസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മഹാരാഷ്ട്ര റായ്ഗാഡ് ജില്ലയിലെ അലിബാഗിലുള്ള ഫാം ഹൗസാണ് കണ്ടുകെട്ടിയത്.
17 ഏക്കര്‍ വിസ്തൃതിയുള്ള ഫാം ഹൗസാണിത്. കള്ളപ്പണ വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ വസ്തു ഇഡി താല്‍ക്കാലികമായി ഏറ്റെടുത്തിരുന്നു. മല്യ നിയന്ത്രിക്കുന്ന മാന്ദ്വ ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: