ശ്രികണ്ഠപുരം: കോട്ടൂര്‍ പുഴയുടെ പുറമ്പോക്ക് അതിരിട്ട് നിര്‍ണ്ണയിച്ച് വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കണമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.സി.മാമുഹാജി അധ്യക്ഷത വഹിച്ചു. ടി.വി.പുരുഷോത്തമന്‍, സി.എച്ച്.അബ്ദുറഹിമാന്‍, പി.ബാഷിദ്, ജോര്‍ജ്ജ് തോണിക്കല്‍, എം.എം.ആന്റണി, സി.കെ.അലക്‌സ്, ഷാബി ഈപ്പന്‍, സി.എച്ച്.നാസര്‍, കെ.പി.ഇബ്രാഹിം, മായാ റോയി, എ.പി.മുനീര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.സി.മാമുഹാജി (പ്രസിഡണ്ട്), സി.കെ.അലക്‌സ് (ജനറല്‍ സെക്രട്ടറി, എന്‍.എം.അബ്ദുള്‍ ഖാദര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















