തളിപ്പറമ്പ്: തളിപ്പറമ്പ് പ്രസ്‌ഫോറത്തിന്റെയും ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ നിന്നും അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജലസംരക്ഷണത്തെക്കുറിച്ചുള്ള മികച്ചവാര്‍ത്തക്കാണ് അവാര്‍ഡ്. 2015 ജനുവരി 1നും ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഫീച്ചറുകളുമാണ് പരിഗണിക്കുക. 5001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്ത/ഫീച്ചര്‍ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു ഒറിജിനല്‍ കോപ്പിയും മൂന്ന് ഫോട്ടോ കോപ്പിയും 20നകം സെക്രട്ടറി, തളിപ്പറമ്പ് പ്രസ്‌ഫോറം, തളിപ്പറമ്പ്-670141 എന്ന വിലാസത്തില്‍ലഭിക്കണം.
















