ന്യൂദല്‍ഹി: ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് യാത്രതിരിക്കും. ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.
ത്രിരാഷ്‌ട്ര സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയാല്‍ ജൂണ്‍ ഏഴ്, എട്ടിനു നടക്കുന്ന ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ കസഖ്സ്ഥാനിലേക്കു പോകും. തുടര്‍ന്നാണു യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനം. അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല
















