കണ്ണൂര്‍: ശിശുരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന സമ്മേളനം 21 ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഹാളില്‍ നടക്കും. കാലത്ത് പത്തിന് ദേശീയ പ്രസിഡന്റ് പ്രൊഫ.ഡോ.സന്തോഷ് സോഹന്‍സ് ഉദ്ഘാടനം ചെയ്യും. ഡോ .എം.എന്‍.വെങ്കിടേശ്വരന്‍ അധ്യക്ഷത വഹിക്കും. ഡോ.രാജീവ് രാജേന്ദ്രന്‍, ഡോ.ഹര്‍ഷപ്രസാദ്, പ്രൊഫ.ടി.യു.സുകുമാരന്‍, ഡോ.അനന്ത കേശവന്‍, പ്രൊഫ.ഡോ.എം.ടി.പി.മുഹമ്മദ്, ഡോ.എസ്.ആര്‍.അനില്‍, ഡോ.ഐ.റിയാസ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ശിശുരോഗ ചികിത്സയുമായി ബന്ധപ്പെട്ട് 15 പ്രഭാഷണങ്ങള്‍ നടക്കും. കുട്ടികളുടെ ശ്വാസകോശ അണുബാധയിലെ പുതിയ ചികിത്സകള്‍ എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടത്തും. ഡോ.ടി.യു.സുകുമാരന്‍ മോഡറേറ്ററായിരിക്കും. ഡോ.രമേശ്കുമാര്‍, ഡോ.ഇ.കെ.സുരേഷ്, ഡോ.ജോസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നവജാതശിശുക്കളുടെ പരിചരണം, കുട്ടികളിലെ അണുബാധ, ഹൃദ്രോഗചികിത്സ, തൈറോയ്ഡ് രോഗങ്ങള്‍, അപസ്മാര ചികിത്സയിലെ പുതിയ രീതികള്‍, കുട്ടികളിലെ ഉദരരോഗങ്ങള്‍, പ്രതിരോധ ചികിത്സ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 200 പ്രതിനിധികള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.റോയ് പുളിക്കന്‍, ഡോ.നന്ദകുമാര്‍, ഡോ.പ്രശാന്ത്, ഡോ.സുല്‍ഫിക്കര്‍ അലി എന്നിവര്‍ പങ്കെടുത്തു.
















