കണ്ണൂര്‍: കണ്ണൂര്‍ ഗവര്‍മെണ്ട് എഞ്ചിനീയറിങ്ങ് കോളേജില്‍ 2017-2018 വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിനായുള്ള വിജ്‌നാപന പ്രകാരം അപേക്ഷിച്ചവര്‍ക്കായി 21 ന് രാവിലെ 9.30നു കോളേജില്‍ വെച്ച് എഴുത്തു പരീക്ഷയും തുടര്‍ന്ന് യോഗ്യത നേടുന്നവര്‍ക്കായി അഭിമുഖവും നടത്തും. 2017 മേയ് 2 നു നിര്‍ദ്ദിഷ്ട യോഗ്യത നേടിയവര്‍ക്കു മാത്രമെ പരീക്ഷക്കിരിക്കാന്‍ അര്‍ഹത ഉണ്ടാവൂ. അപേക്ഷിച്ചവര്‍ ഫോട്ടോ പതിച്ച, ഗവര്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി രാവിലെ 9.30നു മുമ്പായി കോളേജില്‍ എത്തിച്ചേരണം.
















