വളപട്ടണം: വിവിധ കേസുകളില്‍ പ്രതികളായി മുങ്ങിനടക്കുകയായിരുന്ന 11 വാറണ്ട് പ്രതികളെ വളപട്ടണം പോലീസ് പിടികൂടി. മോഷണം, അടിപിടി, മയക്കുമരുന്ന് തുടങ്ങിയ കേസുകളില്‍ സമന്‍സ് കൈപ്പറ്റാതെ മുങ്ങിനടക്കുകയായിരുന്ന പ്രതികളെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
















