ചെറുപുഴ: ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന തിരികെ തിരുമുറ്റത്തേയ്‌ക്ക് പദ്ധതിയുടെ ചെറുപുഴ പഞ്ചായത്തുതല ഉദ്ഘാടനം കരിയക്കരയില്‍ നടന്നു. പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. ചെറുപുഴ പഞ്ചായത്തുതല ഉദ്ഘാടനം കരിയക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം സിസിലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ എല്‍പി സ്‌കൂളായ വാഴക്കുണ്ടം സ്‌കൂളില്‍ കുറഞ്ഞത് 60 വിദ്യാര്‍ത്ഥികളെ എങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
















