തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ തൊഴിലാളികളുടെ തൊഴില്‍ ദിനം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും ഒക്‌ടോബര്‍ മുതല്‍ നല്‍കേണ്ട വേതന വര്‍ദ്ധന ഉടന്‍ നടപ്പിലാക്കണമെന്നും ഐഎന്‍ടിയുസി ജില്ലാ ജനറല്‍സെക്രട്ടറി പി.ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു. കാന്റീന്‍ കെട്ടിടം പുതുക്കിപ്പണിയാന്‍ ആവശ്യമായ നടപടിയിലും ബന്ധപ്പെട്ടവര്‍ അലംഭാവം കാട്ടുകയാണ്. ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മറ്റുസംഘടനകളുമായി ആലോചിച്ച് സമരരംഗത്തിറങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
















