ഇരിട്ടി: പായം എരുമത്തടത്തില്‍ ബീവറേജസ് മദ്യവില്‍പനശാല തുട ങ്ങാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഇരിട്ടിയില്‍ വീട്ടമ്മമാരുടെ പ്രതിഷേധസമരവും പ്രതിഷേധ ജ്വാല തെളിക്കലും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകുന്നേരം 4 മണിക്ക് ഇരിട്ടി പഴയ ബാസ്സ് സ്റ്റാന്റ് പരിസരത്തു നടക്കുന്ന പരിപാടി കെപിസിസി ജനറല്‍ സിക്രട്ടറി സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം മാര്‍ഗ്ഗരറ്റ് ജോസ്, റഹിയാനത്ത് സുബി എന്നിവര്‍ പങ്കെടുത്തു.
















