കേളകം: കേളകം ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്താനിരുന്ന മഴക്കാലപൂര്‍വ്വ ശുചീകരണം ജന പങ്കാളിത്തമില്ലാത്തതു കൊണ്ട് മാറ്റിവെച്ചു. ചുരുക്കം ചില ആളുകളുകളും, വ്യാപാരി നേതാക്കളും, പഞ്ചായത്തിന്റെ പ്രിസിഡന്റുള്‍പ്പെടെ നാല് മെമ്പര്‍മാരും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും മാത്രമാണ് ശുചികരണത്തിന് എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേഷിച്ച് വ്യാപാരികളോ കുടുംബശ്രീ, അയല്‍ക്കുട്ടങ്ങള്‍, സന്നദ്ധസംഘടനകള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പങ്കാളിത്തമുണ്ടായില്ല. ചില വ്യപാരികള്‍ സ്വന്തം നിലക്ക് അവരവരുടെ പരിസരങ്ങള്‍ ശുചീകരിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് മുന്‍കൂട്ടി അറിയിച്ചാണ് ശൂചികരണത്തിനായി തയ്യാറാട്ടെപ്പുകള്‍ നടത്തിയത് എന്നാല്‍ പഞ്ചായത്തംഗങ്ങളുടെ പോലും പങ്കാളിത്തം പൂര്‍ണമായി ഏകോപിക്കാന്‍ കഴിഞ്ഞില്ല.കേളകം ടൗണ്‍ ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങള്‍ ചെവ്വാഴ്‌ച്ച രാവിലെ 9 മണി മുതല്‍ ശുചികരിക്കാനും ഓവുചാലുകളില്‍ കുടിക്കിടക്കുന്ന ചപ്പുചവറുകളും മറ്റ് ഖരമാലിന്യങ്ങളും നിക്കം ചെയ്യാനുമായിരുന്നു തീരുമാനം. കേളകം പഞ്ചായത്തിലെ വളയംചാലില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥീരികരിച്ചതിനാലും, തൊട്ടടുത്ത പഞ്ചായത്തുകളില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കു സാഹചര്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം അടിയന്തരമായി നടത്തേണ്ടതാണ്.
















