മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന്. കൗണ്‍സിലര്‍ കോടഞ്ചേരി രാജന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉരുവച്ചാലില്‍ ഉപതെരഞ്ഞെടുപ്പ്. നിലവില്‍ എല്‍.ഡിഎഫിന്റെ കൈയ്യിലുള്ള വാര്‍ഡില്‍ വിജയപ്രതീക്ഷയോടെയാണ് ബിജെപിസ്ഥാനാര്‍ത്ഥി റീനാ മനോഹരന്‍. നഗരസഭയിലെ ചെറു ടൗണായ ഉരുവച്ചാലില്‍ വികസനമില്ലായ്‌മയും കുടിവെള്ള പ്രശ്‌നവും രൂക്ഷമാണ് ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് റീനാ മനോഹരന്‍ വോട്ടഭ്യര്‍ത്ഥന നടത്തിയത്. മികച്ച പ്രതികരണമാണ് ബിജെപിസ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നഗരസഭയുടെ അലംഭാവവും വാര്‍ഡില്‍ ചര്‍ച്ചാ വിഷയമാണ്. എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥിയായി എ.കെ.സുരേഷ് ബാബുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.കെ.അബ്ദുള്‍ സലാമുമാണ് മത്സര രംഗത്തുള്ളത്.
















