കെഎസ് ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തുന്ന
സമരത്തിന്റെ ഭാഗമായി നടത്തിയ കഞ്ഞിവെപ്പ് സമരം മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്
ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷ ന്‍കാര്‍ കഞ്ഞിവെപ്പ് സമരം നടത്തി. ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യുക, പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം പെന്‍ഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനമാകെ നടത്തുന്ന ധര്‍ണ്ണാസമരം മുപ്പതു ദിവസങ്ങള്‍ പിന്നിട്ടു. ഇന്നലെ മുതല്‍ ബസ് സ്റ്റേഷനില്‍ പട്ടിണിക്കഞ്ഞി വച്ച് സമരവും ആരംഭിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എ.പി. ജയപ്രകാശ്, വി. രാധാകൃഷ്ണന്‍, എം.പി. പ്രസന്നന്‍, കെ.എം. സിദ്ധാര്‍ത്ഥന്‍, വി.പി. പവിത്രന്‍, ജി. തങ്കമണി, ബി. ഗോപകുമാര്‍, എം. അബൂബക്കര്‍, പി.എ. കൊച്ചുചെറുക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമരം പെന്‍ഷന്‍ വിതരണം ചെയ്യും വരെ തുടരുമെന്നും, പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാകുംവരെയും സമരരംഗത്ത് ഉറച്ചു നില്‍ക്കുമെന്നും പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു.
















