കെപിഎംഎസ് കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി സി.സി. ബാബു ഉദ്ഘാടനം ചെയ്യുന്നു
കുട്ടനാട്: പിന്നാക്ക വിഭാഗക്കാര്‍ക്ക് പോലീസില്‍ നിന്നും അര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ലെന്ന് കെപിഎംഎസ് ജില്ലാ സെക്രട്ടറി സി.സി. ബാബു പറഞ്ഞു. ചെക്കിടിക്കാട് കറുകത്തറ മധുവിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി പകരം ക്രൈംബ്രാഞ്ചിനു അന്വേഷണ ചുമതല നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ ഖജാന്‍ജി ഡി. രാജു അദ്ധ്യക്ഷത വഹിച്ചു. കെ. സിബിക്കുട്ടന്‍, എന്‍.സി. സുരേഷ്‌കുമാര്‍, എന്‍. സത്യനാരായണന്‍, തങ്കമണി അച്യുതന്‍, കവിതാ രാജു, ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു.
















