അരൂര്‍: കൊച്ചി ഒബ്രോണ്‍ മാളിലെ തീ പിടുത്തം അരൂര്‍ മേഖലയിലെ നിരവധി വീടുകളില്‍ ആശങ്കയുളവാക്കി. കൊച്ചിയിലെ മാളിലെ തീ പിടുത്തം നിയന്ത്രണ വിധേയമായെന്ന് ഉറപ്പ് ലഭിച്ചതും ആളപായമില്ലെന്നും അറിഞ്ഞതോടെയുമാണ് ആശങ്കക്ക് വിരാമമായത്. അരൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി വിവിധ തരത്തിലുള്ള തൊ ഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതാണ് ആശ ങ്ക പടരുവാന്‍ കാരണമായത്.
















