കണ്ണൂര്‍: പുതിയ കാലഘട്ടത്തില്‍ ഇംഗ്ലീഷ് ‘ാഷാപഠനം പരിശീലിക്കുന്നത് ജീവിത വിജയത്തിന് ഗുണകരമാകുമെന്നും വ്യക്തിത്വ വികസനത്തിന് അ‘ികാമ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്. നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജയണിന്റെ ആ‘ിമുഖ്യത്തില്‍ ആറ് ദിവസത്തെ സൗജന്യ ആര്‍ട്ട് ഓഫ് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരായ കെ.എസ്.ജയമോഹന്‍, ഡോ.ഷാഹുല്‍ ഹമീദ്, ഡോ.വി.സി.രവീന്ദ്രന്‍, കെ.ശിവകുമാര്‍ പയ്യന്നൂര്‍, ജോണ്‍സണ്‍ പുഞ്ചക്കാട് എന്നിവരെ ചടങ്ങില്‍ പുസ്‌കാരം നല്‍കി ആദരിച്ചു.
എന്‍സിഡിസി ഫാക്കല്‍റ്റി ഗിരിജ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഒരു ലോകം ഒരു ‘ാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബാബ അലക്‌സാണ്ടര്‍ (ന്യൂഡല്‍ഹി) നേതൃത്വം നല്‍കുന്ന പരിശീലനം 20ന് സമാപിക്കും.
















